Hot Posts

6/recent/ticker-posts

കറുവാ പട്ടയിലെ സൗന്ദര്യ നുറുങ്ങു വിദ്യകൾ



മുഖക്കുരുവിനെ പ്രതിരോധിക്കാനായി നിരവധി ക്രീമുകളും തൈലങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാം. ഇതെല്ലാം ഉപയോഗിച്ച് നിങ്ങൾക്ക് മടുത്തു തുടങ്ങിയെങ്കിൽ, ശരിയായതും പ്രകൃതിദത്തമായതുമായ വീട്ടുവൈദ്യത്തിലേക്ക് തിരികെ പോകേണ്ട സമയമാണിത്. കറുവാപ്പട്ട എന്ന ഈ മാന്ത്രിക സുഗന്ധവ്യഞ്ജനം മുഖക്കുരുവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ കറുത്തപാടുകൾ, ചർമത്തിലുണ്ടാകുന്ന നിറം മങ്ങൽ തുടങ്ങിയവയ്ക്കും ഉത്തമ പരിഹാരമാണ് ഇത്. 
                  3 ടീസ്പൂൺ തേനിനോടൊപ്പം, 1 ടീസ്പൂൺ  കറുവപ്പട്ട പൊടിച്ചതും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക. കട്ടിയുള്ള ഈ പേസ്റ്റ് ബാധിത പ്രദേശങ്ങളിൽ തേച്ചു ഒരു രാത്രി മുഴുവൻ അനക്കാതെ വയ്ക്കുക. രാവിലെ ഉണർന്നെണീറ്റ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. കുറച്ചുനാൾ ഇത്‌  ശീലമാക്കിയാൽ മുഖക്കുരുവിനോട് നിങ്ങൾക്ക് വേഗത്തിൽ വിടപറയാം. 
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും