Hot Posts

6/recent/ticker-posts

ഉപ്പും മഞ്ഞളും കലക്കിയ വെള്ളം കോവിഡ് പ്രതിരോധത്തിന് : അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യമന്ത്രി


ബെല്ലാരി: കോവിഡ്  19 പ്രതിരോധത്തിന് ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഫലപ്രദമാണെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു.ബെല്ലാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി അശാസ്ത്രീയ വാദം ഉന്നയിച്ചത്.

ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് കവിളില്‍ കൊള്ളുന്നവര്‍ക്ക് കോവിഡ് രോഗം ഭേദമായിട്ടുണ്ടെന്നും ചൂടുവെള്ളം കുടിക്കുന്നതും കോവിഡ് വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും  ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താനൊരു ഡോക്ടറല്ലെന്നും ചില ആരോഗ്യ ലേഖനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് രോഗം ഭേദപ്പെടുത്തുന്നതിന് വെയിൽ കൊണ്ടാൽ മതിയെന്ന് മന്ത്രി  നേരത്തെ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 13 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 384 ആയി ഉയര്‍ന്നു. 104 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേരാണ് കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചത്.



Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു