സ്പ്രിംഗ്ളർ കരാറിൽ യാതൊരു തരത്തിലുള്ള അപാകതയും ഇല്ലെന്ന് മന്ത്രി AK ബാലൻ അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 6 മണിക്ക് സംപ്രേഷണം ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മൂലം ചാനലുകളുടെ റേറ്റിങ് കൂടിയിരുന്നു. ഇത് ഇല്ലാതാക്കുവാനും മുഖ്യമന്ത്രിയെ അപമാനിക്കാനും ആണ് ഇപ്പോൾ ഈ സ്പ്രിംഗ്ളർ വിവാദം കൊണ്ട് ചിലർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സ്പ്രിംഗ്ളർ കരാർ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ നിയമവകുപ്പ് അറിയേണ്ടതില്ല.ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്ന് IT വകുപ്പിന് തോന്നിയാൽ മാത്രമേ ഇതിൽ ഇടപെടുകയുള്ളൂ.
കരാറിന്റെ പൂർണ ഉത്തരവാദിത്വം IT വകുപ്പിനും ഉദ്യോഗസ്ഥർക്കുമാണ്. ഡാറ്റ ശേഖരണത്തിന് എല്ലാവിധ യോഗ്യതയും സ്പ്രിംഗ്ളർ കമ്പനിക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവർത്തനത്തിന് കമ്പനി പ്രാപ്തമാണോ എന്നതുമാത്രം നോക്കിയാൽ മതി. സേവനം വെറുതെ കിട്ടുന്നത് സ്വീകരിക്കുന്നതിൽ എന്താണ് തടസം മന്ത്രി ചോദിച്ചു.
കരാർ നിയമവിരുദ്ധമെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം കോടതിയിൽ പോകുന്നില്ല എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.ADB ബാങ്കിൽ നിന്ന് 1500 കോടി രൂപ വാങ്ങിയതിന് ഒരു തെളിവ് പോലും സെക്രെട്ടറിയേറ്റിൽ ഇല്ലെന്നും മന്ത്രി AK ബാലൻ കൂട്ടിച്ചേർത്തു.