ന്യൂഡല്‍ഹി: മഹാമാരിയായി വ്യാപിക്കുന്ന കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ടു യു.എ.ഇ. ഭരണകൂടം. യുഎഇയുടെ ആവശ്യപ്രകാരം 5.5 ദശലക്ഷം ഡോസ് മരുന്ന് ഇന്ത്യ കയറ്റി അയച്ചതായി ഡൽഹിയിലെ യു.എ.ഇ. എംബസി അറിയിച്ചു.
മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് യു എ ഇ എംബസി നന്ദി അറിയിച്ചു. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.
നേരത്തെ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നു. യുഎഇയിലേക്ക് കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ കയറ്റി അയക്കുമെന്നും എംബസി അറിയിച്ചു.