ഈ പ്രതിസന്ധി അവസാനിക്കുന്ന ദിവസം മഹാരാഷ്ട്ര സർക്കാർ നിങ്ങളെ വീടുകളിൽ എത്തിക്കുമെന്നും നിങ്ങൾ വീടുകളിലേക്ക് മടങ്ങുമ്പോൾ ഭയത്തോടെ അല്ല സന്തോഷത്തോടെ മടങ്ങണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും താക്കറെ വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്ന ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകാൻ റെയിൽവേ സർവീസുകൾ ആരംഭിക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് മുംബൈയിലെ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ ബാന്ദ്ര വെസ്റ്റ് റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മഹാരാഷ്ട്ര സർക്കാർ കുടിയേറ്റ തൊഴിലാളികൾക്ക് ഇത്തരത്തിൽ ഒരു ഉറപ്പ് നൽകിയിരിക്കുന്നത്.