തിരുവനന്തപുരം : ഓൺലൈൻ ക്ലാസ് എടുത്ത വനിതാ അധ്യാപകരെ അവഹേളിച്ചത് 4 പ്ലസ് 2 വിദ്യാർത്ഥികൾ. സഭ്യമല്ലാത്ത രീതിയിൽ സന്ദേശങ്ങൾ അയച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂൺ 1 മുതലാണ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. ഇതിൽ ക്ലാസ് എടുത്ത ചില അധ്യാപകർക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തികരിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂ ട്യൂബ് എന്നിവയിലൂടെ അധ്യാപകരെ അപമാനിച്ചതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ നാല് വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പോലീസ് പിടിച്ചെടുത്തു. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ മലപ്പുറം സ്വദേശിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികമാർക്കെതിരെ ചിലർ അശ്ലീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അധ്യാപികമാര്‍ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ഉടനെ വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും എന്നും ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.
