ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയായ താരമാണ് മിയ ജോര്‍ജ്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിയ ഇതിനോടകം അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കോട്ടയം സ്വദേശിയായ താരം ഇപ്പോഴിതാ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞത് . സോഷ്യല്‍ മീഡിയയിലൂടെ താരം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയും താരം നേര്‍ന്നിട്ടുണ്ട്.

ഇപ്പോഴിതാ നിരവധി സെലിബ്രിറ്റികള്‍ അടക്കം താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിവാഹം ചെയ്യുന്നത് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ അശ്വിന്‍ ഫിലിപ്പിനെയാണ്. വിവാഹം സെപ്റ്റബറില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വിട്ട പുതിയ വിവരം. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിട്ടു

വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് . എന്നാലും ഇത് ഒരു സന്തോഷവാര്‍ത്ത ആണെന്നും ഈ ലോക്ഡൗണ്‍ കാലത്ത് വിവാഹം ഉണ്ടാകുമോ എന്നും ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്.
