കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എംസി റോഡിലാണ് സംഭവം. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി, 32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണിനെ (30) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാക്കി.
തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന എലിസബത്തിനെ ജോലി സ്ഥലത്തു എത്തിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ കാളികാവ് പള്ളിക്ക് സമീപത്തു വച്ച് എതിരേ വന്ന കാര്‍ പാഞ്ഞു കയറുകയായിരുന്നു.
തിരുവല്ലയില്‍ 17 വര്‍ഷമായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സച്ചിനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരേ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
