കുറുമണ്ണ്: കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്‌കൂളിൽ ആധുനിക അടുക്കള നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പീടികമലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജേക്കബ്, വി.ജി. സോമൻ, ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, പി.ടി.എ പ്രസിഡന്റ് രാജേഷ് പുളിക്കൽ, ജോയ് വടശ്ശേരി യിൽ ,കുട്ടിച്ചൻ പുളിക്കൽ,മാത്തുക്കുട്ടി മാത്യു, തമ്പി മണിമലക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.