Hot Posts

6/recent/ticker-posts

'വനമിത്ര' പുരസ്‌കാരം എംജി സർവകലാശാലക്ക്


കോട്ടയം: അന്താരാഷ്ട്ര വനദിനാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2021ലെ ജില്ലാ തല വനമിത്ര പുരസ്‌കാരം മഹാത്മാഗാന്ധി സർവകലാശാലക്ക്. മാർച്ച് 31ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും.



വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ജൈവ വൈവിധ്യ സംരക്ഷണത്തിനും എടുത്തിട്ടുള്ള നടപടികൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി സർവകലാശാലയെ തെരഞ്ഞെടുത്തിട്ടുള്ളത്. ഫലകവും സർട്ടിഫിക്കറ്റും 2,500 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. 


തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Reactions

MORE STORIES

അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു