Hot Posts

6/recent/ticker-posts

വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം; നി‌ർദ്ദേശവുമായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്


തിരുവനന്തപുരം: വാഹനം അപകടത്തിൽപ്പെട്ടാൽ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേരളീയർ പലപ്പോഴും അനുകരണീയ മാതൃകയല്ലെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘ‌ർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി ഇട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 



അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ട വാചകം ആർ യൂ ഓക്കെ എന്നതാകണമെന്നും അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറണമെന്നും കുറിപ്പിൽ പറയുന്നു. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനംബർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും വിവരങ്ങൾ എന്നിവ പരസ്പരം കൈമാറണമെന്നും സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പൊലീസ് എത്തി നടപടി സ്വീകരിക്കുന്നത്‌വരെ സ്ഥലത്ത് തുടരണമെന്നും ചൂണ്ടികാണിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ....

റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുണ്ടായ സംഭവം കാണിക്കുന്നത്. 

റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്. 

അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനംപർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. 

ഹോസ്പിറ്റലിൽ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച് സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്‌വരെ സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ.... എന്നതാവണം.... സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ...


Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്