Hot Posts

6/recent/ticker-posts

ബിജെപി പ്രതിഷേധിച്ചു


പാലാ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കൊണ്ടുവന്ന അത്യാധുനിക സജീകരണങ്ങളോടു കൂടിയ ഉപകരണങ്ങൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. കാർഡിയോളജി വിഭാഗത്തിലേയ്ക്കും ലാബുകളിലേയ്ക്കുമുള്ള പുതിയ ഉപകരണങ്ങളാണ് പൊളിച്ചു കൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിൽ കാണപ്പെട്ടത്. ഇത്രയും വിലപിടിപ്പുള്ള ഉപകരണങ്ങൾ ഇതുവരെ മാറ്റുവാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ ബിജെപി പാലാ മണ്ഡലം പ്രസിസന്റ് സുധീഷ് നെല്ലിക്കന്റെ നേതൃത്വത്തിൽ സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. 



സാധാരണക്കാരുടെ ജീവന് വില കൽപ്പിക്കാതെയും ലക്ഷക്കണക്കിന് വില വരുന്ന ഉപകരണങ്ങൾ സംരക്ഷിക്കാത്ത ആശുപത്രി അധികൃതരുടെയും മുനിസിപ്പാലിറ്റിയുടെയും അനാസ്ഥക്കെതിരെ  പൊതുജനങ്ങളുടെ  നേതൃത്വത്തിൽ ബിജെപി ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.



ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത്ത് ജോർജ്ജ്, പാലാ മുനിസിപ്പൽ ജനറൽ സെക്രട്ടറി സതീഷ് ജോൺ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മൈക്കിൾ ഓടയ്ക്കൽ, കരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രവീൺ അന്തീനാട് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്