Hot Posts

6/recent/ticker-posts

പാലാ നഗരസഭ രണ്ടാം ഘട്ടം ഓൺലൈൻ വ്യാപാര ലൈസൻസ് പുതുക്കൽ മേള പാലാ ടൗൺ ഹാളിൽ ആരംഭിച്ചു


പാലാ: പാലായിലെ വ്യാപാരികളുടെ നഗരസഭ ലൈസൻസ് പുതുക്കൽ രണ്ടാം ഘട്ടം അദാലത്ത് മുൻസിപ്പൽ ടൗൺ ഹാളിൽ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. മേള നാളെയും തുടരും. 



ഇതുവരെയും ലൈസൻസ് പുതുക്കാത്ത വ്യാപാരികൾ,  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, ലൈസൻസ് പുതുക്കണമെന്ന് ചെയർമാൻ  അഭ്യർത്ഥിച്ചു. ഇതുമായി സഹകരിച്ച എല്ലാ വ്യാപാരിവ്യവസായി സുഹൃത്തുക്കളോടും ചെയർമാൻ നന്ദി രേഖപ്പെടുത്തി. 


ഇതിനോടകമായി ആയിരത്തി മുന്നൂറിലധികം പേർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി ലൈസൻസ് പുതുക്കിയതായി ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.  

പ്രസ്തുത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജു തുരുത്തേൽ, ബിന്ദു മനുവരിക്കാനിക്കൽ, നീന ജോർജ് ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീന സണ്ണി, പ്രൊഫ. സതീശ് ചൊള്ളാനി,  സാവിയോ കാവുകാട്ട്, മായാ പ്രദീപ്, എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്