Hot Posts

6/recent/ticker-posts

നമുക്ക് കൈകോർക്കാം ശ്രീനന്ദന് വേണ്ടി; അഭ്യർത്ഥനയുമായി മോഹൻലാൽ


ബ്ലഡ് കാൻസർ രോ​ഗിയായ ശ്രീനന്ദൻ എന്ന ഏഴ് വയസുകാരന് വേണ്ടി അഭ്യർത്ഥനയുമായി നടൻ മോഹൻലാൽ. മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. ദാതാവിനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടുകയാണ്. 



രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണെന്ന് മോഹൻലാൽ അറിയിച്ചു. ശ്രീനന്ദന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയിൽ എല്ലാവർക്കും കൈകോർക്കാമെന്നും നടൻ കുറിച്ചു. 


എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീനന്ദന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. രക്തം മാറ്റി വെച്ചാണ് ജീവൻ നിലനിർത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ രക്തം ഉത്പാദിപ്പിക്കുന്ന രക്തമൂല കോശം നശിച്ച് ശരീരം രക്തം ഉത്പാദിപ്പിക്കാത്ത അവസ്ഥയിലാണ്. രക്ത മൂല കോശം മാറ്റിവെക്കുക എന്നതാണ് പരിഹാരം. ഇതിനായാണ് ക്യാമ്പ് നടത്തുന്നത്. 

മോഹൻലാലിന്റെ പോസ്റ്റ്

നമുക്ക് കൈകോർക്കാം, ശ്രീനന്ദന് വേണ്ടി... ഏ‍ഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാൽ രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്.

ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശം മാറ്റിവെയ്ക്കൽനടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളിൽ സാമ്യമുള്ള ഒരു ദാതാവിൽ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. 

വരുന്ന മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. ദാതാവിനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും- 50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ- 7025006965, കുട്ടിയുടെ അമ്മാവനായ ജോയി- 9447018061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയിൽ കൈകോർക്കാം..
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി