Hot Posts

6/recent/ticker-posts

ളാലം ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ദേശീയ പുരസ്കാരം


കോട്ടയം: 2020 - 21 വർഷത്തെ പഞ്ചായത്തുകളുടെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്‌കാരമായ ദീൻ ദയാൽ ഉപാദ്ധ്യായ് പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാർ ളാലം ബ്ലോക്ക് പഞ്ചായത്തിന്. രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി രണ്ടാം തവണയാണ് ളാലം തിരഞ്ഞെടുക്കപ്പെടുന്നത്. 



24 ന് ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അവാർഡ് ഏറ്റുവാങ്ങും. ജനകീയാസൂത്രണ പദ്ധതി വിഹിതം 118.33 ശതമാനം ചെലവഴിച്ചാണ് ളാലം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. 


ദേശീയ അവാർഡ് തുകയിൽ നിന്ന് വൃക്കരോഗികൾക്ക് ഡയാലിസിസിന് മാസം 4000/ രൂപ വീതം നൽകി വരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സ്‌കൂട്ടർ വിത്ത് സൈഡ് വീൽ, മോട്ടോറൈസ്ഡ് വീൽ ചെയർ, കേൾവി ശക്തി കുറഞ്ഞവർക്ക് ഹിയറിംഗ് എയ്ഡ്, പാലിയേറ്റീവ് കെയർ പദ്ധതി, ഭിന്നശേഷിക്കാർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ്, വിദേശത്ത് ജോലിക്ക് പോകുന്നതിന് ഒരു ലക്ഷം രൂപാ വീതം സാമ്പത്തിക സഹായം. വിവിധ പട്ടികജാതി കോളനികളിൽ അടിസ്ഥാന സൗകര്യ വികസനം എന്നിവ ളാലം ബ്ലോക്ക് നടപ്പാക്കി വരുന്നു. കൂടാതെ വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സഹായത്തിന് മൂന്നു ലക്ഷം സബ്‌സിഡി നൽകു, ലൈഫ് ഭവനനിർമ്മാണ പദ്ധതി, വിവിധ കുടിവെള്ള പദ്ധതികൾ, ശുചിത്വ പദ്ധതികൾ, സ്മാർട്ട് ക്ലാസ് റും നിർമാണം, സോളാർ ലൈറ്റ് ,ലൈബ്രറികൾക്ക് അടിസ്ഥാന സൗകര്യ വികസനം, യുവജനങ്ങൾക്ക് കായിക വികസന പദ്ധതി തുടങ്ങിയവയും പൂർത്തീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം