പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
വിദ്യാഭ്യാസ ചെലവിനായി അമ്മയോടൊപ്പം പൊറോട്ടയടിച്ച് വാർത്തകളിൽ ഇടംപിടിച്ച അനശ്വര ഹരി ഇനി അഭിഭാഷക. കോട്ടയം കാശാംകുറ്റി സ്വദേശിനിയാണ് അനശ്വര. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് അനശ്വര വക്കീലായി എൻഡ്രോൾ ചെയ്തത്.
അഭിഭാഷകയായെങ്കിലും പൊറോട്ടയടിക്കുന്നത് തുടരുമെന്ന് അനശ്വര പറയുന്നു. ക്രിമിനൽ വക്കീലാകാനാണ് അനശ്വരയ്ക്ക് താൽപ്പര്യം.
മജിസ്ട്രേറ്റിന്റെ പരീക്ഷയെഴുതുമെന്നും ഉന്നത പഠനം തുടരുമെന്നും കഠിനാധ്വാനം കൊണ്ട് മാതൃകയായ ഈ പെൺകുട്ടി പറയുന്നു.
തൊടുപുഴ അൽ അസർ കോളേജിലാണ് നിയമപഠനം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ കാശാംകുറ്റിയിലെ ഹോട്ടലിൽ അനശ്വര പൊറോട്ടയടിക്കുന്നുണ്ട്. 20 വർഷമായി ഇവർ ഹോട്ടൽ നടത്തിവരുന്നു.