പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
മേലുകാവ്; ചാലമറ്റം - ഇരുമാപ്ര റോഡിന്റെ നിർമാണം പൂർത്തിയായി. മേലുകാവ് ഗ്രാമപഞ്ചായത്തിലെ കോണിപ്പാട് വാർഡിൽ കൂടി കടന്നുപോകുന്ന ചാലമറ്റം - ഇരുമാപ്ര റോഡ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് മേലുകാവ് ഡിവിഷൻ മെമ്പർ മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വടക്കേൽ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ജോസ് കോനുകുന്നേൽ, വൈസ് പ്രസിഡന്റ് ഷൈനി ജോസ്, പ്രസന്ന സോമൻ, ബിൻസി റ്റോമി, റ്റി ജെ ബെഞ്ചമിൻ, ബിജു സോമൻ, ജോയി സ്കറിയ ,ജോസ്കുട്ടി വട്ടക്കാവുങ്കൽ എന്നിവർ പങ്കെടുത്തു