പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പൈകയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. ഭരണങ്ങാനം സ്വദേശി ലാലിച്ചൻ ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ രമേശന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. പൈക പള്ളിയ്ക്കു മുന്നിൽ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന് മരണം സംഭവിച്ചിരുന്നു.
അപകടവിവരം അറിഞ്ഞ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഉടൻ തന്നെ വാഹനം റോഡിൽ നിന്നും നീക്കിയത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.