പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: കേരള കോൺഗ്രസ് (എം) മുൻ മുത്തോലി മണ്ഡലം പ്രസിഡന്റും ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വർഗീസ് കുളത്തറയുടെ ചരമവാർഷികം മുത്തോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
മുത്തോലി സഹകരണ ബാങ്ക് പ്രസിഡന്റ് ടോബിൻ കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, ഈസ്റ്റ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊമ്പനാൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി കപ്പിലുമക്കൽ, ഒ ജെ ജോസഫ് ഒറ്റമാക്കൽ, വർക്കിച്ചൻ കേളപ്പനാൽ, രാജൂ കരുവാകുളം, ടോമി തകടിയേൽ,,മാത്തുകുട്ടി ചെന്നാട്ട് എന്നിവർ പ്രസംഗിച്ചു.