പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കടപ്ലാമറ്റം: കേന്ദ്രസർക്കാർ വിത്തെടുത്തു കുത്തുന്ന സമീപനം തിരുത്തുവാൻ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ. കുത്തകകൾക്ക് പൊതുമേഖലാസ്ഥാപനങ്ങൾ അടിയറ വെക്കുന്ന നയം ഇനിയെങ്കിലും തിരുത്തിയില്ലങ്കിൽ രാജ്യം ജനാധിപത്യത്തിൽ നിന്ന് കോർപ്പറേറ്റ് ഭരണത്തിലേയ്ക്ക് തിരികെ പോകും. കറണ്ട് പോയാൽ പ്രവർത്തനം നിലയ്ക്കുന്ന കടപ്ളാമറ്റം ബിഎസ്എൻഎൽ ടവറിന്റെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടപ്ലാമറ്റത്തെ ബിഎസ്എൻഎൽ ടവറിൽ ജനറേറ്ററോ ബാറ്ററിയോ ഇല്ലാത്തതിനാൽ വൈദ്യുതി നിലച്ചാൽ പ്രവർത്തനം ഇല്ലാതായിട്ട് നാളുകളായി. അമ്പാനിയുടെ ജിയോയേ സഹായിക്കാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഈ അനാസ്ഥയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബിബിൻ വെട്ടിയാനിക്കൽ പറഞ്ഞു.
ഉപഭോക്താക്കൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിനെ കൈയൊഴിഞ്ഞു ജിയോയുടെ കണക്ഷൻ എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശനത്തിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് ഫണ്ട് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ് അനിൽ പാലാംതട്ടേൽ അധ്യക്ഷനായിരുന്ന ധർണ്ണയിൽ ഓഫീസ്ചാർജ് ജനറൽ സെകട്ടറി ഡോൺ മുക്കാട്ടിൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ് റ്റി കീപ്പുറം, മണ്ഡലം പ്രസിഡന്റ് തോമസ് പുളുക്കിയിൽ, യൂത്ത് ഫ്രണ്ട് (എം ) ജില്ലാ പ്രസിഡൻറ് എൽബി അഗസ്റ്റിൻ, ജില്ലാ വൈസ് പ്രസിഡന്റ് ആനന്ദ് മുല്ലൂർ, മണ്ഡലം മീഡിയ കോർഡിനേറ്റർ അഖിൽ ജോസ് പച്ചപ്പാളിയിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആന്റോ കീപ്പുറം, പാർട്ടി നേതാക്കളായ ജോസഫ് സൈമൺ, ജോപ്രസാദ് കുളിരാനി, ജോഫി ചുണ്ടെലിക്കാട്ട്, സലി കറ്റിയാനിയേൽ, സഖറിയാസ് പുഴയംകണ്ടം കെഎസ്‌സി (എം) മണ്ഡലം പ്രസിഡന്റ് റൂസ്വെൽറ്റ് കുരിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജെയ്സൺ പയ്യനാട്ട്, ജെറിൻ ജോൺ, ജെബിൻ, മനു കൂവള്ളൂർ, ടിബിൻ, ടോണി പൂവൻതൊട്ടിയിൽ, എബിൻ കാരിക്കാട്ടിൽ, സിറിൽ കുറുവച്ചിറ, ആൽവിൻ, ക്രിസ്റ്റോ മുക്കാട്ടിൽ, ജോസക്കുട്ടി, ജോർജ്കുട്ടി തെക്കേകുറ്റ്, ബിജു കെ.ആർ കാഞ്ഞിരപ്പാറ, ബെൻസൺ, ആൽവിൻ പന്നിക്കാട്ടേൽ, ജിബിൻ ജോർജ് ഇടവതൊട്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.