Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു


പാലാ സെന്റ് തോമസ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് 'ദളിത്, ആദിവാസി, സ്ത്രീ വിമർശനം' എؗന്ന വിഷയത്തിൽ ദ്വിദിന ഹിന്ദി ദേശീയ സെമിനാർ സംഘടിപ്പിച്ചു. 



കോളേജ് പ്രിൻസിപ്പാൾ റവ: ഡോ.ജെയിംസ് ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടന കർമവും, മുഖ്യപ്രഭാഷണവും പ്രമുഖ സാഹിത്യകാരനും, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആയ ഡോ.ബജ് രംഗ് ബിഹാരി തിവാരി നിർവ്വഹിച്ചു. 





വിവിധ സർവ്വകലാശാലകളിലേയും കോളേജുകളിലേയും പ്രശസ്തരായ ചിന്തകരുടേയും അദ്ധ്യാപകരുടേയും സാന്നിധ്യത്തിലായിരുന്നു സെമിനാർ. നമ്മുടെ സമൂഹത്തിലെ ദളിതരും ആദിവാസികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളാണ് ഈ സെമിനാറിൽ ചർച്ച ചെയ്തത്.


കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ.ഡേവിസ് സേവ്യർ, പ്രൊഫ.ജോജി അലക്സ്, ഐ.ക്യൂ എ.സി കോഡിനേറ്റർ ഡോ.തോമസ്.വി.മാത്യൂ തുടങ്ങിയവർ സെമിനാറിന് ആശംസകൾ അറിയിച്ചു. 


ഡോ.കൊച്ചുറാണി ജോസഫ്, ഡോ.അനീഷ് സിറിയക്ക്, ഡോ.ഡിനിമോൾ, അഞ്ചു ജോയി തുടങ്ങിവർ സെമിനാറിന് നേതൃത്വം നൽകി. വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള നൂറോളം അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്ത ദേശീയ സെമിനാറിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു