പാലാ: പാലാ മേഖലയിൽ നിന്നുമുള്ള യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് വെളുപ്പിന് 1. 20ന് കെഎസ്ആർടിസി കോട്ടയത്തു നിന്നും പാലായിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.
നിലവിൽ രാത്രി 11.20 കഴിഞ്ഞാൽ പാലായിലേക്ക് സർവ്വീസ് ഉണ്ടായിരുന്നില്ല. വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയത്ത് എത്തുന്നവർക്ക് വളരെ സമയം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. ഇതോടൊപ്പം കോവിഡ് കാലത്ത് മുടങ്ങികിടന്ന ഏതാനും സർവ്വീസുകൾ കൂടി പുനരാരംഭിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3.30ന് വൈറ്റില നിന്നും പാലാ വഴി കട്ടപ്പനയിലേക്കും വൈകിട്ട് 5 .10 ന് പാലായ്ക്കും രാത്രി 7 .10 ന് പാലാ വഴി കാഞ്ഞിരപള്ളിയിലേക്കും സർവ്വീസുകൾ പുനരാരംഭിച്ചു. രാത്രി 10.10 ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴി പാലായ്ക്കും സർവ്വീസ് ആരംഭിച്ചു.








