പാലാ: കെഎസ്ആർടിസി പാലാ ഡിപ്പോയിൽ നിന്നും ഓണക്കാലത്ത് വിവിധ വിനോദകേന്ദ്രങ്ങളിലേക്ക് ബജറ്റ് ടൂറിസം ട്രിപ്പുകൾ സജ്ജീകരിച്ചു.
മാമലകണ്ടം - മാങ്കുളം -മൂന്നാർ, ആതിരപ്പള്ളി - മലക്കപ്പാറ ജംഗിൾ സഫാരി ട്രിപ്പുകളും കൊച്ചിയിൽ ക്രൂയിസ് ഷിപ്പിൽ കടൽയാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിനോദയാത്രാ ട്രിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു. ബുക്കിംഗ് നമ്പറുകൾ 8921 531106, 04822-212250








