Hot Posts

6/recent/ticker-posts

പുസ്തകശേഖരം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് സമ്മാനിച്ച് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ


പാലാ രൂപത സഹായമെത്രാൻ പദവിയിൽനിന്നും സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ്റെ പുസ്തക ശേഖരം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് നൽകി. 



ജേക്കബ് മുരിക്കൻ്റെ പുസ്തക ശേഖരത്തിൽ ഉൾപ്പെട്ട നാനൂറോളം പുസ്തകങ്ങളാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനു നൽകിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗ്രന്ഥങ്ങളാണ് മാർ ജേക്കബ് മുരിക്കൻ കൈമാറിയത്. 




ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ബിഷപ്പ്സ് ഹൗസിൽ എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിൽ ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തി വായനക്കാർക്കു ലഭ്യമാക്കും. 


ഗാന്ധിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന മാർ ജേക്കബ് മുരിക്കൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ പരിപാടികളിൽ ഏറെ താത്പര്യത്തോടെ പങ്കെടുത്തിരുന്നു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്