തലയോലപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ 8 പേരെയും ഒട്ടേറെ വളർത്തുമൃഗങ്ങളെയും കടിച്ച തെരുവു നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. വാഹനമിടിച്ച് ചത്ത നായയുടെ സാംപിൾ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു.
അതിതീവ്ര പേ വിഷബാധ കണ്ടെത്തിയതായി പരിശോധനാ സംഘം അറിയിച്ചെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. തലയോലപ്പറമ്പിൽ തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നൽകിത്തുടങ്ങി. ഇന്നലെ 100 നായ്ക്കൾക്ക് കുത്തിവയ്പ് നൽകി. വളർത്തുനായ്ക്കൾക്കും കുത്തിവയ്പ് നൽകുന്നുണ്ട്.
കടിയേറ്റ വളർത്തു നായ്ക്കൾ പ്രത്യേകം നിരീക്ഷണത്തിലാണ്.ആളുകളെ കടിച്ച തെരുവു നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുന്നത് 2 മാസത്തിനിടെ മൂന്നാം തവണയാണ്.