തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി സൂചന. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് താരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
രാഷ്ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും രംഗപ്രവേശമെന്നാണ് താരത്തിനേട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നടന്‍ വിജയ് ആണ് തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിനിമകളുടെ ചിത്രീകരണ തിരക്കിലായ താരം രാഷ്ട്രീയപ്രവേശനത്തെപ്പറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.