Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ലോൺ - ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു


സംരംഭക വർഷം 2022- 23-ന്റെ  ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും തീക്കോയി പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു.



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ മേള ഉദ്ഘാടനം ചെയ്തു.  പാലാ നഗരവ്യവസായ വികസന ഓഫീസർ  ചന്ദ്രൻ പി മുഖ്യപ്രഭാഷണം നടത്തി. 





ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എസ്.ബി.ഐ, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, തീക്കോയി സർവ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളും കുടുംബശ്രീ,  പഞ്ചായത്ത് ലൈസൻസ്  സെക്ഷൻ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എസ്.സി, എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു.  


മേളയിൽ ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം  ചെയ്തു. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ തന്നെ ലഭ്യമാക്കിയിരുന്നു. ഗ്രാമപഞ്ചായത്തും  വ്യവസായ വകുപ്പുമായി ചേർന്ന് ടൂറിസ്റ്റ് മേഖലയായ തീക്കോയി ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രസിഡൻ്റ്  കെ.സി ജെയിംസ് അറിയിച്ചു. 

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും