Hot Posts

6/recent/ticker-posts

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ


കോട്ടയം: വെള്ളപ്പൊക്കദുരിതം നേരിടുന്ന ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചെങ്ങളം എസ്.എൻ.ഡി.പി. ഹാളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു.



130 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസ്, ചെങ്ങളം തെക്ക് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാൾ, സെന്റ് ജോസഫ്സ് എൽ.പി. സ്‌കൂൾ, സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളി ഹാൾ, കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, തിരുവാർപ്പ് ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് മർത്തുശ് മുനി പള്ളി പാരിഷ് ഹാൾ എന്നിവിടങ്ങളും മന്ത്രി സന്ദർശിച്ചു. 



ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ 8 കുടുംബങ്ങളിലെ 24 പേരും, ചെങ്ങളം തെക്ക് സെന്റ് തോമസ് യാക്കോബായ പള്ളി ഹാളിൽ 31 കുടുംബങ്ങളിലെ 75 പേരും സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളി ഹാളിൽ 32 കുടുംബങ്ങളിലെ 112 പേരുമാണുള്ളത്. കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ 10 കുടുംബങ്ങളിലെ 35 പേരും തിരുവാർപ്പ് ഗവൺമെന്റ് യു.പി.എസിൽ 16 കുടുംബങ്ങളിലെ 42 പേരും തിരുവാർപ്പ് മർത്തുശ്മുനി പള്ളി പാരിഷ് ഹാളിൽ 15 കുടുംബങ്ങളിലെ 24 പേരുമുണ്ട്.


തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കദുരിത മേഖലകൾ മന്ത്രി സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മോനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  കെ.ആർ. അജയ്, സി.റ്റി. രാജേഷ്, ഷീന മോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ സജിമോൻ, റൂബി ചാക്കോ, റേച്ചൽ ജേക്കബ്, കെ.എസ് സുമേഷ് കുമാർ, മഞ്ജു ഷിബു, കെ.ബി. ശിവദാസ്,  റാണി പുഷ്പാകരൻ  എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും