Hot Posts

6/recent/ticker-posts

നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പറയുന്നത്


തെരുവുനായകളെ പേടിച്ച് നെട്ടോട്ടമോടുകയാണ് മലയാളികള്‍. നായകളുടെ ആക്രമണത്തിനരയായി നിരവധപേര്‍ ചികിത്സയില്‍ കഴിയുന്ന ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് സര്‍ക്കാരും തിരക്കിട്ട ആലോചനയിലാണ്. 


സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.


തെരുവുനായകളുടെ ആക്രമണം ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ വിശദമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് രംഗത്തെത്തി. നായകള്‍ ജനങ്ങളുടെ നല്ല സുഹൃത്താണെന്നും ദേഷ്യവരുമ്പോഴും ഭയപ്പെടുമ്പോഴുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്നതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങളില്‍ പറയുന്നു.


നായ കടി ഒഴിവാക്കാന്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍

1. ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും നായകളെ ശല്യപ്പെടുത്തരുത്.

2. ദേഷ്യപ്പെട്ടിരിക്കുമ്പോഴും ഭയന്നിരിക്കുമ്പോഴും നായകളുടെ അടുത്തേക്ക് പോകരുത്.( നായകള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ പല്ലുകള്‍ പുറത്തുകാണാം, ഭയന്നിരിക്കുമ്പോള്‍ വാല്‍ കാലിനടിയിലാക്കി ഓടും).

3. നായ അടുത്തുവരുമ്പോള്‍ ഓടരുത്. മരം പോലെ അനങ്ങാതെ നില്‍ക്കുക, താഴെ വീഴുകയാണെങ്കില്‍ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.

4.ഉടമസ്ഥന്‍റെ അനുവാദത്തോടെ മാത്രമേ നായകളെ സ്പര്‍ശിക്കാവു.തൊടുന്നതിന് മുന്‍പായി നായകളെ മണംപിടിക്കാന്‍ അനുവദിക്കണം.

5. പട്ടികടിയേറ്റാല്‍ ഉടന്‍ വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കണം.ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടുക, പ്രതിരോധ കുത്തിവെപ്പ് എടുക്കുക.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്