കോട്ടയം: റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി യുടെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ:എൻ ജയരാജ്, എം.എൽ.എ മാരായ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തുടങ്ങിയവരും മറ്റു സംസ്ഥാന നേതാക്കളും സമരത്തെ അഭിവാദ്യം ചെയ്തു.