കിടങ്ങൂർ: എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരണം നടത്തുന്ന കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ നിന്നും ഒരു ബോർഡ് മെമ്പർ രാജിവച്ച ഒഴിവിലേക്ക് കേരള കോൺഗ്രസ് (എം) പ്രതിനിധിയായി പ്രദീപ് വലിയപറമ്പിലിനെ നോമിനേറ്റ് ചെയ്തു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറിയും, മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും, കേരള കോൺഗ്രസ് (എം) ഐടി വിംഗ് കോട്ടയം ജില്ല കോർഡിനേറ്ററും ആയി നിലവിൽ പ്രദീപ് വലിയപറമ്പിൽ പ്രവർത്തിച്ചുവരുന്നു.