കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
യൂത്ത് എംപവർമെൻ്റിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു.