കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുങ്കണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരണം നടത്തി. ജെസ്‌ന കല്ലാച്ചേരിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
അനിക ജിബി കൊല്ലപ്പള്ളിൽ മിഷൻ സന്ദേശം നൽകി. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഡ്യൂണ കണ്ണഞ്ചിറ മിഷൻ ക്വിസ് മത്സരം നടത്തി. മിഷൻ ലീഗിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി അവതരിപ്പിച്ചു.
ജബൽപൂർ രൂപതയിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ മിഷൻ അനുഭവങ്ങൾ പങ്കുവെച്ചു. രാമപുരം ജഗദൽപൂർ മിഷൻ ഹോം റെക്ടർ ഫാ. അമൽജിത്ത് തെക്കേടത്ത് 'മിഷനെ അറിയാൻ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.