പാലാ: ശാരീരിക അവശതകൾ നേരിടുന്നവർ നോമിനേഷൻ നൽകിയാൽ അവർക്കു റേഷൻ കടകളിൽ പോകാതെ റേഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ബി പി എൽ കാർഡിന് അർഹരായവർ എ പി എൽ കാർഡുകരായി ഉണ്ടെങ്കിൽ അതിനുള്ള അപേക്ഷ ഈ 31 നകം നൽകിയാൽ നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.
പഞ്ചായത്തുതല കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. സിവിൽ സപ്ലൈസ് താലൂക്ക് തല വിജിലൻസ് കമ്മിറ്റി തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു എം എൽ എ. കടത്തിണ്ണകളിലും മറ്റും കിടക്കുന്ന റേഷൻ കാർഡ് ലഭ്യമല്ലാത്തവർക്കു റേഷൻ കാർഡ് ലഭ്യമാക്കും.
ആധാറിൻ്റെയും ആധാർ ഇല്ലാത്തവർക്കു വി ഇ ഒ യുടെ അന്വേഷണത്തിൻ്റെയും അടിസ്ഥാനത്തിലാവും ലഭ്യമാക്കുകയെന്ന് തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് മാണി സി കാപ്പൻ പറഞ്ഞു. വിശദവിവരങ്ങൾ താലൂക്ക് സപ്ലൈസ് ഓഫീസിൽ ലഭ്യമാണ്.