Hot Posts

6/recent/ticker-posts

തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ നടന്നു


തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽസി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ലോക്ക് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു കെ.കെ, നിഷ ഷൈബി, മെമ്പർമാരായ സ്റ്റെല്ല ജോയി, സെബാസ്റ്റ്യൻ, സതീഷ് കെ.ബി, ജോമി ബെന്നി, ആനന്ദ് ജോസഫ്, ചിത്ര സജി തുടങ്ങിയവരും തൊഴിൽ സംരംഭകർ, ദൃശ്യ ചാനൽ ചെയർമാൻ ബിനു വി കല്ലേപ്പള്ളി, പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, മാനേജിങ് ഡയറക്ടർ ഫൈസൽ അജ്മി, വൈസ് മെൻ ക്ലബ്‌ ടീം ഡോ.ജോസ് വേണാട്ടുമറ്റം, പെരുന്നിലത്തു ഗിഫ്റ്റ് ഹൗസ് എംഡി ജോഷി, ആഞ്‌ജലീന ഇൻഡസ്ട്രിസ് പ്രൊപ്രൈറ്റർ ഡിജു സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് തൊഴിൽ അന്വേഷകരായ ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്തു.


വിവിധ മേഖലകളിൽ പ്രാവണ്യം നേടിയവർ പങ്കെടുത്തു. 10 ഉദ്യോഗാർഥികൾക്ക് ഒരേ സമയം ജോലികൊടുക്കാൻ സാധിച്ചത്‌ വലിയ നേട്ടമാണെന്ന് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അഭിപ്രായപ്പെട്ടു. തൊഴിൽ പരിശീലനങ്ങൾ തുടങ്ങുവാനുള്ള പരിപാടികളും ആരംഭിച്ചു. 


വൈസ് മെൻ ക്ലബ്‌ പനക്കപ്പാലം ആഭിമുഖ്യത്തിൽ 50 വനിതകൾക്ക് കംമ്പ്യൂട്ടർ പരിശീലനം, തയ്യൽ പരിശീലനം സൗജന്യമായി കൊടുക്കുന്നതിനും സാധിച്ചു. സെക്രട്ടറി രാജീവ് നന്ദി അർപ്പിച്ചു സംസാരിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു