Hot Posts

6/recent/ticker-posts

പാലായില്‍ എൽഇഡി ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണാം


പാലാ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും പാലാ നഗരസഭയും സംയുക്തമായി ലോകകപ്പ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു.
 

18 ന് രാത്രി 8.30 ന് പാലാ ടൗൺ ഹാളിലാണ് സൗജന്യ പ്രദർശനം. ജോസ് കെ മാണി എംപി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.


പാലാ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മുൻ എംപി വക്കച്ചൻ മറ്റത്തിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി അഗസ്റ്റ്യൻ കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന ഒപ്റ്റിക്കൽസ്, ട്രഷറർ എബി സൺജോസ്, പ്രോ​ഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും. ലോകഫുട്ബോളിലെ വമ്പൻമാരായ അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ ആവേശപോരാട്ടമാണ് 18ന്. ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ ടൗൺ​ഹാളിൽ പ്രദർശിപ്പിച്ചിരുന്നു.


മത്സരം ആവേശം ഒട്ടും ചോരാതെ ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാൻ ഏവരെയും മുനിസിപ്പൽ ടൗൺഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു