Hot Posts

6/recent/ticker-posts

ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ

പ്രതീകാത്മക ചിത്രം

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) തയ്യാറാക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ഡോക്യമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. 



മോദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
 

ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് നഗരത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ വി.വസീഫാണ് സ്വിച്ച് ഓണ്‍ ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്.


ഡോക്യുമെന്ററി ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ പ്രദര്‍ശനം നടക്കുകയുണ്ടായി. ഇതിനെതിരെ എ.ബി.വി.പി പരാതി നല്‍കിയിട്ടുണ്ട്.


അതേ സമയം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഡോക്യുമെന്ററി ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ഒഴിവാക്കി. പല കാരണങ്ങള്‍ കൊണ്ടാണ് നീക്കിയതെന്നാണ് വിശദീകരണം. ഇതിനിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും.



Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ