അരുവിത്തുറ: 'WE SERVE" എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് 1917 ജൂൺ 7-ാം തീയതി മെൽവിൻ ജോൺസിന്റെ നേതൃത്വത്തിൽ ചിക്കാഗോയിൽ ആരംഭിച്ച ലയൺസ് പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയാണ്. ലയണിസത്തിൽ ആകൃഷ്ടരായ 21 പേർ ചേർന്ന് 2011 ൽ അരുവിത്തുറയിൽ ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സേവനത്തിന്റെ വെള്ളിത്തേരിൽ മഹത്തായ പന്ത്രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവിൽ ഡിസ്ട്രിക്ട് 318 ബി യിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി വളരുവാൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്ബ്, ഏറ്റവും നല്ല പ്രസിഡന്റ്, ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഇവയിൽ ഏതാനും ചിലതു മാത്രം. ക്ലബ്ബിന്റെ മുൻ പ്രസിഡന്റും നിലവിൽ ഡിസ്ട്രിക്ട് കോർഡിനേറ്ററുമായ ലയൺ സിബി മാത്യു പ്ലാത്തോട്ടം Most Outstanding പ്രസിഡന്റായും കഴിഞ്ഞ മൂന്നു വർഷമായി മൾട്ടിപ്പിൾ
318ലെ മികച്ച കോർഡിനേറ്റർ ആയി ആദരിക്കപ്പെടുന്നതും ലയൺ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയതും 318 ബി ക്കും അരുവിത്തുറ ലയൺസ് ക്ലബ്ബിനും ഏറെ അഭിനന്ദനാർഹമാണ്.
ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് 2023-2024 ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്. (ഇടമറുക് യു.പി സ്കൂളിന് 25000/ രൂപ, MD CMS HS ഇരുമാപ്രമറ്റം സ്കൂളിന് 50,000/രൂപ, യോഗ ക്ലാസ് പ്രോത്സാഹനം 10000/ രൂപ, ഭക്ഷ്യ ധാന്യ കിറ്റ് വിതരണം, സ്കൂൾ കുട്ടികൾക്ക് ബാഗും കുടയും, ഓർഫനേജ് കുട്ടികളു മായി വിനോദയാത്ര, വിശക്കുന്നവർക്ക് ആഹാരം, ഡയാലിസിസ് കിറ്റ് വിതരണം, അംഗൻവാടികൾക്ക് കളിക്കോപ്പുകൾ, സ്കൂൾ കുട്ടികൾക്ക് വായനയ്ക്കായി പത്രം, മികച്ച കുട്ടികൾക്ക് സ്കോളർഷിപ്പുകൾ) എല്ലാ വർഷവും ഇന്റർനാഷണലും ഡിസ്ട്രിക് റ്റും നിർദ്ദേശിക്കുന്ന പ്രോജക്ടുകളും അതിലുപരിയായി നാടിന് ആവശ്യമായ നിരവധി അനവധി സേവന പ്രവർത്തനങ്ങളും ക്ലബ്ബ് ചെയ്യുന്നതായും അവർ അറിയിച്ചു.
ലയൺ പ്രൊഫ റോയ് തോമസ് കടപ്ലാക്കലും ലയൺ ഡോ. കുര്യാച്ചൻ ജോർജ്ജും ഈ വർഷം ക്ലബ്ബിന് വേണ്ടി ചെയ്ത സേവനങ്ങളും ക്ലബ്ബിന് ഇരട്ടി മധുരം നൽകുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.