Hot Posts

6/recent/ticker-posts

ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി


പ്രതീകാത്മക ചിത്രം

കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. 


കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നാണ് കാറിലെത്തിയ സംഘം യുവാവിനെ മര്‍ദിച്ച് കൈയും കാലും കെട്ടി കാറില്‍ കൊണ്ടുപോയത്.


സ്വിഫ്റ്റ് കാറില്‍ വന്ന യുവാവിനെ മറ്റൊരു നീല കാറില്‍ വന്ന സംഘം മര്‍ദിച്ച് കൊണ്ട് പോവുകയായിരുന്നു. ആദ്യം ഒരു ബൈക്കില്‍ ഒരു യുവാവും പിന്നീട് കാറില്‍ മുണ്ടുടുത്ത യുവാവുമാണ് വന്നത്. ഇതില്‍ കാറില്‍ വന്നിറങ്ങിയ ആളെയാണ് തട്ടി കൊണ്ട് പോയത്. പുതിയ കാറിലാണ് കൊണ്ടുപോയത്.




ആറുപേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതില്‍ മൂന്ന് പേരും ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്. എന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് വിളിച്ചുപറഞ്ഞ് യുവാവ് കരയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്