ദിലീപിന്റെ ഫാമിലി പാക്ക്‌ഡ് ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം.
ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം, ഷിനോയ് മാത്യൂ, രാജൻ ചിറയിൽ എന്നിവർ അറിയിച്ചിരിക്കുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.