Hot Posts

6/recent/ticker-posts

വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കെരാറ്റിൻ ട്രീറ്റ്മെൻ്റ് നോക്കാം



മുടിയിൽ സ്വാഭാവികമായി ഉള്ള പോഷകമാണ് കെരാറ്റിൻ എന്ന് പറയുന്നത്. മുടിയെ സംരക്ഷിക്കുന്നതിനും അതുപോലെ ആരോ​ഗ്യത്തോടെ വയ്ക്കാനും ഏറെ നല്ലതാണ് കെരാറ്റിൻ. 

കെരാറ്റിൻ അനുബന്ധ പ്രോട്ടീനുകളും മുടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഒരു ബാഹ്യ സംരക്ഷണവും ആന്തരിക ഘടനാപരമായ പ്രോട്ടീനും ആയി പ്രവർത്തിക്കുന്നതാണ് ഇത്. 


ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതുപോലെ അന്തരീക്ഷ മലിനീകരണം, സൂര്യപ്രകാശം എന്നീ കാരണങ്ങളാൽ മുടിയിൽ സ്വാഭാവികമായുള്ള കെരാറ്റിൻ കുറയാൻ കാരണമാകുന്നു. ഇത് മൂലം മുടി വരണ്ടതും അതുപോലെ പെട്ടെന്ന് കേടുവരാനും കാരണമാകും.




അരി

വീട്ടിലിരുന്ന് കെരാറ്റിൻ ചെയ്യാൻ ആദ്യമായി ആവശ്യം അരിയാണ്.കഞ്ഞിവെള്ളം, ചോറ് എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല വൈറ്റമിനുകളും മുടിയ്ക്ക് ഏറെ നല്ലതാണ്. 

മുടി കൊഴിച്ചിൽ തടയാനും മുടി വരണ്ട് പോകുന്നത് കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. പ്രോട്ടീനും കാർബോഹൈഡ്രേറ്റസും തലമുടി വളരെയധികം സഹായിക്കും. ബ്യൂട്ടി പാർലറിൽ പോയി മുടിയിൽ ട്രീറ്റ്മെൻ്റുകൾ നടത്തുന്നതിന് പകരം ദിവസവും മുടിയിൽ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.



തേൻ

മുടിയുടെ ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് തേൻ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ബാക്ടീരിയൽ ​ഗുണങ്ങൾ മുടിയിലെയും അതുപോലെ തലയോട്ടിയിലെയും പല പ്രശ്നങ്ങളെയും ഇല്ലാതാക്കും. മുടി കൊഴിച്ചിൽ മാറ്റി മുടി നല്ല ആരോ​ഗ്യത്തോടെ വളരാൻ തേൻ വളരെയധികം സഹായിക്കും. 

പ്രകൃതിദത്തമായ രീതിയില്‍ മുടിയെ കണ്ടീഷന്‍ ചെയ്യാൻ തേൻ ഉപയോ​ഗിക്കാവുന്നതാണ്. വരണ്ട മുടിയുള്ളവര്‍ക്ക് തേന്‍ നല്ലൊരു പരിഹാരമാണ്. മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിയെ നല്ല സോഫ്റ്റാക്കി കണ്ടീഷന്‍ ചെയ്തപോലെ നിലനിര്‍ത്തുവാന്‍ തേൻ സഹായിക്കുന്നു.





വെളിച്ചെണ്ണ

പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ടയുടെ വെള്ള. ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് പോലെ മുട്ടയുടെ വെള്ള മുടിയ്ക്കും ഏറെ നല്ലതാണ്. മുടികൊഴിച്ചിൽ മാറ്റാൻ മുട്ട ഏറെ നല്ലതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പല വൈറ്റമിനുകളും മുടിയ്ക്ക് ഏറെ നല്ലതാണ്. മികച്ച കണ്ടീഷണറായി പ്രവർത്തിക്കാൻ മുട്ടയുടെ വെള്ളയ്ക്ക് കഴിയും. 

അതുകൊണ്ട് തന്നെ മുടി സോഫ്റ്റാക്കാൻ ഇത് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങളായ പ്രോട്ടീൻ, ബയോട്ടിന്‍ എന്നിവ തലമുടിയ്ക്ക് നല്ല പോഷണവും രൂപഘടനയും നൽകുന്നു. തലയോട്ടിയിലെ അസ്വസ്ഥതകളെ കുറച്ചുകൊണ്ട് മുടി പൊട്ടി പോകുന്നതിനെതിരേ സംരക്ഷിക്കുന്നു.

കെരാറ്റിൻ മാസ്ക് തയാറാക്കാൻ

4 ടേബിൾ സ്പൂൺ അരി വെള്ളത്തിലിട്ട് നന്നായി വേവിച്ച് എടുക്കുക. വേവ് കുറച്ച് കൂടുതലാക്കുന്നതാണ് ഏറ്റവും നല്ലത്. അതിന് ശേഷം ഇത് ഒരു മിക്സിയിലേക്ക് മാറ്റുക. ഇതിലേക്ക് 2 മുട്ടയുടെ വെള്ള, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, 1 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മുതൽ 20 മിനിറ്റ് മുടിയിൽ വയ്ക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിലൊരിക്കൽ ഇത് ചെയ്താൽ മാത്രമേ കൃത്യമായ റിസൾട്ട് കിട്ടൂ.

Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ