ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആയിരം വിദ്യാർത്ഥികൾ വിത്തുകൾ കൈമാറും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വരും ദിവസങ്ങളിൽ വിത്തുകളും തൈകളും കൊണ്ടുവരും. ശേഖരിക്കുന്ന വിത്തുകളും തൈകളും പരസ്പരം കൈമാറുന്നതു വഴി ആയിരത്തോളം ഭവനങ്ങളിൽ വ്യത്യസ്ത ഇനം തൈകളും വിത്തുകളും എത്തും.
പരിസ്ഥിതി ദിനമായ ജൂൺ 5ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യും. ഹെഡ് മാസ്റ്റർ സാബു മാത്യു മുഖ്യപ്രഭാഷണം നടത്തും.
പി.ടി.എ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ അധ്യാപകരായ ജിജി ജോസഫ് ഷേർളി തോമസ് എന്നിവർ പ്രസംഗിക്കും തുടർന്ന് വിത്ത് കൈമാറ്റം നടക്കും. പരിസ്ഥതി സന്ദേശഘോഷയാത്ര, വൃക്ഷത്തൈ നടീൽ, ചിത്രരചനാ മൽസരം, പോസ്റ്റർ തയ്യാറാക്കൽ ക്വിസ്സ് മൽസരം, ഡിബേറ്റ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.







