തലപ്പലം: മാണി സി കാപ്പൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും10 ലക്ഷം രൂപ വിനിയോഗിച്ചു തലപ്പലം പഞ്ചായത്തിലെ മണ്ഡപത്തിൽ റോഡ് നവീകരിച്ചു. നവീകരണ പൂർത്തീകരണം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ ശ്രീകല, തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൊച്ചുറാണി ജെയ്സൺ, വാർഡ് മെമ്പർ എൽസി ജോസഫ്, സ്കറിയ മണ്ഡപത്തിൽ, ബോബൻ മാത്യു, പ്ലാത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.







