തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 റോഡ് ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 14 കൺട്രോൾ റൂമുകളിലായി 130 ജീവനക്കാരെ വിന്യസിച്ചു. ഏഴുതരം നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്.
ആദ്യഘട്ടത്തിൽ പിഴ ഈ നിയമലംഘനങ്ങൾക്ക്: 
∙ ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധം) 
∙ സീറ്റ് ബെൽറ്റ് എന്നിവ ഇല്ലെങ്കിൽ: 500 രൂപ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം) 
∙ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ: 2000 രൂപ 
∙ റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും. 
∙ ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല) 
∙ അമിതവേഗം: 1500 രൂപ 
∙ അപകടകരമായ പാർക്കിങ്: 250 രൂപ 







