കാവുംകണ്ടം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം ഇടവകയിലെ എ.കെ.സി.സി പിതൃവേദി, മാതൃവേദി, കൂടുംബ കൂട്ടായ്മ എന്നീ സംഘടനകളുടെ "മരം ഒരു വരം "എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. കാവും കണ്ടം പള്ളി അങ്കണത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
എല്ലാ ഭവനങ്ങളിലും വൃക്ഷത്തെ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ദിനാചരണം വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, തോമാച്ചൻ കുമ്പളാങ്കൽ,ലാലാ തെക്കലഞ്ഞിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.