Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജ് ലോക പരിസ്ഥിതിദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു



പാലാ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി നാവിക വിഭാഗം കേഡറ്റുകൾ പാലാ നഗരസഭയിലെ 19ാം വാർഡുമായി സഹകരിച്ചു കൊണ്ട് മാങ്കൂട്ടം കടവിന്റെ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പാലാ കത്തീഡ്രൽ പള്ളിക്കു സമീപം 1970-ൽ സ്ഥാപിതമായ മാങ്കൂട്ടം കടവിൽ 05-06-2023 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  


പ്രകൃതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കു ദോഷമുണ്ടാക്കുന്ന വിധം പ്ലാസ്റ്റിക് മാലിന്യങ്ങൾ, പൊട്ടിയ ചില്ലുകുപ്പികൾ മുതലായ മാലിന്യങ്ങൾ  സി.റ്റി.ഒ. ഡോ. അനീഷ് സിറിയക്കിന്റെ നേതൃത്വത്തിൽ നാവിക വിഭാഗം കേഡറ്റുകൾ  ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി. 



കാടുപിടിച്ചു കിടന്നിരുന്ന കടവ് 10 മണിയോടുകുടി പരിസരവാസികൾക്കും നാട്ടുകാർക്കും  പൊതുജനത്തിനും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കേഡറ്റുകൾ വൃത്തിയാക്കി. 


എൻ.സി.സി നാവിക വിഭാഗം  കേഡറ്റുകളുടെ  ഈ ശുചീകരണ യജ്ഞം പാലാ നഗരസഭാ 19ാം വാർഡ് കൗൺസിലർ മായാ രാഹുൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. കൗൺസിലർ മായാ രാഹുൽ, മാധ്യമ പ്രവർത്തകൻ തങ്കച്ചൻ, നാട്ടുകാരനായ പാലാത്ത്  അച്ഛൻ  എന്നറിയപ്പെടുന്ന ജോയി ജോർജ്ജ് തുടങ്ങിയവർ നാവിക വിഭാഗം വിദ്യാർത്ഥികളെ അഭിനന്ദിച്ചു.  




എൻ.സി.സി. നാവിക വിഭാഗം സി.റ്റി.ഒ ഡോ അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ജോ ജെ ജോസഫ്, പി.ഒ.സിമാരായ അഭിഷേക് അനന്തകൃഷണൻ, ശരത് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
അറബിക്കടലിൽ തീവ്രന്യൂനമർദം!