മഞ്ഞപ്ര: പൊതുപ്രവർത്തകനും ഡി സി സി മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മഞ്ഞപ്ര ശാന്തിനഗർ പുന്നയ്ക്കൽ വീട്ടിൽ പി.വി.ജോർജ് നട്ട വൃക്ഷം ലോക പരിസ്ഥിതി ദിന നാളിൽ ഏറെ ശ്രദ്ധ കേന്ദ്രമായി മാറി. 1985 ഒക്ടോബർ 31 ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാസിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ നട്ട വൃക്ഷ തൈ ഇന്നും മഞ്ഞപ്രയിലെ ജനങ്ങൾക്ക് തണലേകി വരുന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് 38 വർഷം പ്രായം ചെന്ന ഈ വൃക്ഷത്തെ ഇവിടത്തെ വ്യാപാരി സുഹൃത്തുക്കളും ചുമട്ട്തൊഴിലാളികളും പൊതുപ്രവർത്തകരും കോൺഗ്രസ് ഐ എൻ ടി യു സി പ്രവർത്തകരും പരിപാലിച്ച് പോരുന്നു. പി.വി.ജോർജ് സ്മാരക വൃക്ഷം എന്ന നാമകരണ ബോർഡും ഈ വൃക്ഷത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
നിരവധി പക്ഷികൾക്ക് കൂടും തണലും ഏകി വരുന്നു ഈ വൃക്ഷം.
ആലുവ ഇൻഡ്സ് ബാങ്കിൽ ജോലി ചെയ്തു വരുന്ന ദിനു ജോർജ് യൂത്ത് കോൺഗ്രസ് ഭാരവാഹി കൂടിയാണ്.