Hot Posts

6/recent/ticker-posts

പാലാ നഗരസഭക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടായത് നഗരസഭയുടെ ഭരണപരാജയവും പിടിപ്പുകേടും: കോൺഗ്രസ്


പാലാ: മൂന്നാനിയിൽ വാഹന സർവീസ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും, ആര്യോഗ്യപരിരക്ഷക്കും, കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും മൂന്നാനി ജനകീയ സംരക്ഷണ സമിതിക്ക് നഗരസഭക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടായത് നഗരസഭയുടെ ഭരണപരാജയവും പിടിപ്പുകേടും കൊണ്ടാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയും, യുഡിഎഫ് മണ്ഡലം ചെയർമാൻ തോമസ് ആർ.വി ജോസും ആരോപിച്ചു. 



വെള്ളപ്പൊക്ക ഭീഷണിയുള്ള മൂന്നാനിയിലെ റെസിഡെൻഷ്യൽ സോൺ ഏരിയായിൽ ജലമലിനീകരണത്തിന് കാരണമാകുന്ന വൻകിട സർവ്വീസ് സെൻ്ററിന് ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നിയമങ്ങൾ അട്ടിമറിച്ച് നൽകിയതിൽ ദുരൂഹതയുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണം.



വിവാദ കെട്ടിടത്തിൽ ജനങ്ങളുടെ താൽപര്യത്തിനെതിരായ ഏതൊരു സംരംഭവും വരുന്നതു തടയാൻ ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള തീരുമാനത്തിന് യുഡിഎഫ് പരിപൂർണ്ണ പിന്തുണ നൽകുമെന്നും, പൗരസമിതിയുടെ തീരുമാനത്തിനൊപ്പം നിന്ന് പ്രതിഷേധങ്ങളുടെ ഭാഗമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.






Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും