പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്; വോട്ടെണ്ണല്‍ എട്ടിന്: അതിവേഗം ഉപതെരഞ്ഞെടുപ്പ് ഇതാദ്യം
August 09, 2023
പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫല പ്രഖ്യാപനവും സെപ്റ്റംബർ 8ന്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി അന്തരിച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പുതുപ്പള്ളിക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.