Hot Posts

6/recent/ticker-posts

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണം ചർച്ച ചെയ്യപ്പെടുമെന്നും സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.



സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈയിസ് വഴി വിതരണം ചെയ്യാതെയും, നെൽകർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാതെയും, കാർഷിക വിളകളുടെ വിലയിടിവ് പരിഹരിക്കൻ ശ്രമിക്കാതെയും, വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്ത ഇടതു സർക്കാരിന് പുതുപ്പള്ളിയിലെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ അവകാശമില്ലെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.



യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി.ജോസഫ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി.സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്,



കുര്യൻ ജോയി, ടോമി കല്ലാനി, റ്റി.സി.അരുൺ, റഫീക്ക് മണിമല, തമ്പി ചന്ദ്രൻ, ടോമി വേദഗിരി, റ്റി.ആർ മധൻലാൽ, കുഞ്ഞ് ഇല്ലംപള്ളി, പി.ആർ സേനാ, തോമസ് കല്ലാടൻ, ജയിസൺ ജോസഫ്, കെ.ബി ഗിരീശൻ, കുര്യൻ പി.കുര്യൻ, ബേബി തുപ്പലത്തിയിൽ, ഫൈസൽ കണ്ണാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


 
നാളെ (11-8-2023 വെള്ളിയാഴ്ച്ച) രാവിലെ 10 ന് പാമ്പാടി കോൺഗ്രസ് ഓഫീസിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് ഘടകക്ഷികളുടെ മണ്ഡലം പ്രസിഡന്റുമാരുടെയും നേതാക്കളുടെയും യോഗം ചേരാനും, തുടർന്ന് മണ്ഡലം, ബൂത്ത് തല യുഡിഎഫ് ഇലക്ഷൻ കമ്മറ്റികൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു